ന്യൂഡല്‍ഹി: നാഷണല്‍ ഡിഫന്‍സ് അക്കാദമി/നേവല്‍ അക്കാദമി (എന്‍.ഡി.എ/എന്‍.എ) പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി). upsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. 

അഡ്മിറ്റ് കാര്‍ഡിലെ പേര്, റോള്‍ നമ്പര്‍, രജിസ്‌ട്രേഷന്‍ നമ്പര്‍, പരീക്ഷാത്തീയതി തുടങ്ങിയ വിവരങ്ങള്‍ കൃത്യമാണോ എന്ന് ഉറപ്പുവരുത്തണം. ഏപ്രില്‍ 18-നാണ് പരീക്ഷ. പരീക്ഷയ്ക്ക് എത്തുന്ന ഉദ്യോഗാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കണം. 

കറുത്ത ബോള്‍പോയിന്റ് പേനയുപയോഗിച്ച് മാത്രമേ പരീക്ഷയെഴുതാന്‍ പാടുള്ളൂ. അല്ലാത്ത ഉദ്യോഗാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തില്ല. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. 

Content Highlights: NDA Admit card published by UPSC