കോഴിക്കോട്:  മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുവരുടെ വിശ്വസ്ത വഴികാട്ടിയായ മാതൃഭൂമി ഇയര്‍ബുക്ക് വിപണിയില്‍ എത്തി. പ്രിന്റ് എഡിഷനുമായി ബന്ധിപ്പിച്ച് മലയാളത്തില്‍ തന്നെ വെബ് എഡിഷനും അവതരിപ്പിച്ചുകൊണ്ടാണ് 2020ലെ മാതൃഭൂമി ഇയര്‍ബുക്ക് തയാറാക്കിയിരിക്കുന്നത്. 150 രൂപ വിലയുള്ള ഇയര്‍ബുക്ക് വാങ്ങുമ്പോള്‍ വെബ് എഡിഷനിലേക്ക് ഒരു വര്‍ഷം സൗജന്യമായി  പ്രവേശനം ലഭിക്കും. മത്സരപരീക്ഷകള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ പ്രത്യേക വിഭാഗങ്ങളിലായി വെബ് എഡിഷനിലും ക്രമീകരിച്ചിട്ടുണ്ട്. ദിവസേന പുതിയ വിവരങ്ങള്‍ ലഭിക്കുകയും ചെയ്യും.

പുസ്തകത്തോടൊപ്പം ലഭിക്കുന്ന കൂപ്പണിലെ നമ്പര്‍ ഉപയോഗിച്ച് ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്താല്‍ ഒരു വര്‍ഷം മുഴുവന്‍ വെബ്‌സൈറ്റ് ഉപയോഗിക്കാം. പി.എസ്.സി. നടത്തുന്ന എല്‍.ഡി.ക്ലര്‍ക്ക് അടക്കമുള്ള  മത്സരപരീക്ഷകള്‍ക്ക് സഹായകമായ സമഗ്രവിവരങ്ങള്‍ 900 പേജുള്ള ഇയര്‍ബുക്കിലുണ്ട്.

സാമ്പത്തികരംഗം, പൗരത്വപ്രശ്‌നങ്ങള്‍, കാലാവസ്ഥാപ്രശ്‌നങ്ങള്‍, ജനസംഖ്യാവളര്‍ച്ച, ഇലക്ട്രിക് വാഹനങ്ങള്‍, ഭക്ഷ്യസുരക്ഷ,  സര്‍ക്കാര്‍ സര്‍വീസ് ഇങ്ങനെ കാലികപ്രാധാന്യമുള്ള വിഷയങ്ങള്‍ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്. അതാത് രംഗത്തെ വിദഗ്ധരാണ് ഏറ്റവും പുതിയ ആധികാരിക വിവരങ്ങളും കണക്കുകളും ഉള്‍പ്പെടുത്തി ഈ ലേഖനങ്ങള്‍ തയ്യാറാക്കിയിരിക്കുത്.

Mathrubhumi YearBook 2020 Malayalam
ഇയര്‍ബുക്ക് വാങ്ങാം

15 പ്രധാന വിഭാഗങ്ങളിലായി വേര്‍തിരിച്ചാണ് ഇയര്‍ബുക്കില്‍ പ്രധാനവിവരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 2020ല്‍ നടക്കുന്ന പി.എസ്.സി. പരീക്ഷകളില്‍ വരാനിടയുള്ള ചോദ്യങ്ങള്‍ ഒരോ വിഭാഗത്തിന്റെയും അവസാനഭാഗത്ത്  ചേര്‍ത്തിട്ടുണ്ട്. കടന്നുപോയ വര്‍ഷത്തെ സമകാലികവിഷയങ്ങളുടെ വലിയ ശേഖരവും ഇയര്‍ബുക്കിനെ വേറിട്ടതാക്കുന്നു. കേരളം, ഇന്ത്യ, ലോകം, നയതന്ത്രം, സാമ്പത്തികം, രാഷ്ട്രീയം, പ്രതിരോധം, ശാസ്ത്രം, കായികം, പുരസ്‌കാരങ്ങള്‍, വിയോഗം എന്നിങ്ങനെ എല്ലാ മേഖലകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ വിവരങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ സഹായകമായ വിധത്തില്‍ ഇന്‍ഡക്‌സും കളര്‍ഇന്‍ഡക്‌സും വായനക്കാര്‍ക്ക് ഏറെ സഹായകമാകും.

Mathrubhumi YearBook 2020 Malayalam QR Codeമലയാളം ഇയര്‍ബുക്ക്  വെബ്‌സൈറ്റ് കാണാന്‍ yearbook.mathrubhumi.com/ml എന്ന ലിങ്ക് തുറക്കുകയോ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്യുകയോ ചെയ്താല്‍ മതി.

Don't Miss It:  മാതൃഭൂമി ഇയര്‍ബുക്ക് ഇനി ഡെയ്‌ലിബുക്ക് ; ഒരുവര്‍ഷത്തേക്ക് വെബ് എഡിഷന്‍ സൗജന്യം

Content Highlights: Mathrubhumi YearBook 2020 Malayalam edition is now available; buy now and get one year free updates in web edition