സൂക്ഷ്മമായി അക്ഷരത്തെറ്റുകള്‍ കണ്ടുപിടിക്കാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടോ ? ഭാഷയും ശൈലിയും ശുദ്ധീകരിക്കാനുള്ള പ്രാവീണ്യമുണ്ടോ ? എങ്കില്‍ മാതൃഭൂമിയുടെ പ്രൂഫ്‌റീഡര്‍ ആകാന്‍ റെഡിയായിക്കോളൂ! അതിനായി ചില യോഗ്യതകളെക്കൂടി ഒപ്പം കൂട്ടേണ്ടതുണ്ട്. യോഗ്യതകള്‍ താഴെ :

യോഗ്യത : എം.എ. മലയാളത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക്. 

കംപ്യൂട്ടറൈസ്ഡ് മലയാളം പ്രൂഫ്‌റീഡിങ്ങില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. 

2021 ഓഗസ്റ്റ് ഒന്നിന് 28 വയസ്സ് കവിയരുത്.

രണ്ട് കാര്യങ്ങള്‍ കൂടി ഉണ്ട്... നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. ജോലിയില്‍ രാത്രി ഷിഫ്റ്റുകള്‍ ഉള്‍പ്പെടും.

താത്പര്യമുള്ളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം careers@mpp.co.in എന്ന ഇ-മെയില്‍ ഐഡിയിലേക്ക് 04-08-2021-നകം അപേക്ഷിക്കണം. മെയിലില്‍ പ്രൂഫ്‌റീഡര്‍ക്കുള്ള  അപേക്ഷ എന്ന് വ്യക്തമാക്കുകയും വേണം.

mathrubhumi proof reader

Content highlights : mathrubhumi proof reader post apply now