മാതൃഭൂമി ജി.കെ ആന്‍ഡ് കറന്റ് അഫയേഴ്‌സ് മാസികയുടെ സിവില്‍ സര്‍വ്വീസ് വെബ്ബിനാര്‍ സീരീസ് സീസണ്‍ രണ്ടിലെ മൂന്നാമത്തെ സെഷന്‍ ഓഗസ്റ്റ് 18-ന് വൈകുന്നേരം ഏഴിന് നടക്കും. സിവില്‍ സര്‍വീസസ് പരീക്ഷയെഴുതുമ്പോഴും അഭിമുഖത്തില്‍ പങ്കെടുക്കുമ്പോഴും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെ കുറിച്ചാണ് വെബ്ബിനാര്‍ ചര്‍ച്ച ചെയ്യുന്നത്. 

ഉദ്യോഗാര്‍ഥികളുടെ സംശയങ്ങള്‍ക്കും മറുപടി ലഭിക്കും. 2012ലെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ ഒന്നാം റാങ്ക് നേടിയ, നിലവില്‍ തൃശൂര്‍ ജില്ലാ കലക്ടറായി സേവനമനുഷ്ഠിക്കുന്ന ഹരിത വി. കുമാര്‍ ഐ.എ.എസ്. ആണ് അതിഥി. തിരുവനന്തപുരത്തെ ഫോര്‍ച്യൂണ്‍ ഐ.എ.എസ് അക്കാദമിയുമായി സഹകരിച്ചാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവരില്‍ ജി.കെ.ആന്‍ഡ് കറന്റ് അഫയേഴ്‌സ് മാസികയുടെ ഒരു വര്‍ഷത്തെ തപാല്‍വരിക്കാരാകുന്നവര്‍ക്ക് 2021-ലെ മലയാളം ഇയര്‍ബുക്ക്(വില: 150) സൗജന്യ നിരക്കില്‍ നേടാം*. അതായത്, ജി.കെ. മാസികയുടെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള 12 കോപ്പികളും(360 രൂപ) 150 രൂപ വിലയുള്ള ഇയര്‍ബുക്കും ഒരുമിച്ച് കേവലം 375 രൂപയ്ക്ക് ലഭിക്കും. 

രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കെല്ലാം 2021 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ജി.കെ.ആന്‍ഡ് കറന്റ് അഫയേഴ്‌സ് മാസികയുടെ ഡിജിറ്റല്‍ കോപ്പികള്‍ സൗജന്യമായി വായിക്കാനുള്ള അവസരവും ലഭിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനും സംശയങ്ങള്‍ രേഖപ്പെടുത്തുന്നതിനും ഈ ഫോം പൂരിപ്പിക്കുക.

Content Highlights: Mathrubhumi GK and Current Affairs webinar on 18th august