മാതൃഭൂമി ജി.കെ ആന്‍ഡ് കറന്റ് അഫയേഴ്‌സ് മാസികയുടെ സിവില്‍ സര്‍വ്വീസ് വെബ്ബിനാര്‍ സീരീസ് സീസണ്‍ രണ്ടിലെ നാലാമത്തെ സെഷന്‍ നവംബർ 16 -ന് വൈകുന്നേരം അഞ്ചിന് നടക്കും. സിവിൽ സർവീസസ് ടോപ്പറുടെ വിജയരഹസ്യങ്ങൾ എന്നതാണ് വിഷയം. 2020-ലെ സിവിൽ സർവീസസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ആറാം റാങ്കുമായി മലയാളികളിൽ ഒന്നാമതെത്തിയ മീര കെ. വിജയവഴിയിലെ വിശേഷങ്ങൾ പറയുന്നു.

പഠനരീതി, വായന, അഭിമുഖത്തിലെ പ്രകടനം, തയ്യാറെടുപ്പില് ശ്രദ്ധിക്കേണ്ടവ തുടങ്ങി സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ വിവരങ്ങൾ മീര പങ്കുവയ്ക്കുന്നു.  രജിസ്റ്റർ ചെയ്യുന്നതിനും മുൻകൂട്ടി ചോദ്യങ്ങൾ രേഖപ്പെടുത്തുന്നതിനുമായി ഡിസ്ക്രിപ്ഷനിലുള്ള ലിങ്കില് ക്ലിക്ക് ചെയ്യൂക.  രജിസ്റ്റർ ചെയ്യുന്നവർക്ക് 2021 മേയ് മുതൽ ഒക്ടോബർ വരെയുള്ള ജി കെ & കറന്റ് അഫയേഴ്സ് മാസികയുടെ ഡിജിറ്റൽ കോപ്പികൾ സൗജന്യമായി വായിക്കാനുള്ള അവസരവുമുണ്ടാകും. 

തിരുവനന്തപുരത്തെ ഫോർച്യൂൺ ഐ എ എസ് അക്കാദമിയുമായി സഹകരിച്ചാണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത്.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനും സംശയങ്ങള്‍ രേഖപ്പെടുത്തുന്നതിനും ഈ ഫോം പൂരിപ്പിക്കുക.