മുംബൈ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസ് (ഐ.ഐ.പി.എസ്.) മാസ്റ്റേഴ്സ്, ഡോക്ടറല്‍ തല പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രോഗ്രാമുകളും യോഗ്യതയും
മാസ്റ്റര്‍ ഓഫ് ആര്‍ട്സ്/സയന്‍സ് (എം.എ./എം.എസ്സി.) പോപ്പുലേഷന്‍ സ്റ്റഡീസ്: ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ബയോസ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഡമോഗ്രഫി (എം.ബി.ഡി.): ബയോസ്റ്റാറ്റിസ്റ്റിക്സ്/ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സ് മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ബി.എ./ബി.എസ്സി. അല്ലെങ്കില്‍ മാത്തമാറ്റിക്സിലോ സ്റ്റാറ്റിസ്റ്റിക്സിലോ രണ്ടു സമ്പൂര്‍ണ പേപ്പറുകള്‍ ഉള്ള ബി.എ./ബി.എസ്സി.
മാസ്റ്റര്‍ ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസ് (എം.പി.എസ്.): ആന്ത്രോപ്പോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ്, ഡെവലപ്മെന്റ് സ്റ്റഡീസ്, ഇക്കണോമിക്സ്, ജ്യോഗ്രഫി, ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, പോപ്പുലേഷന്‍ സ്റ്റഡീസ്, പൊളിറ്റിക്കല്‍ സയന്‍സ്, പോപ്പുലേഷന്‍ എജ്യുക്കേഷന്‍, സൈക്കോളജി, റൂറല്‍ ഡെവലപ്മെന്റ്്, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നില്‍ എം.എ./എം.എസ്സി. മറ്റു വിഷയങ്ങളില്‍ മാസ്റ്റേഴ്സ് ബിരുദമുള്ള പോപ്പുലേഷന്‍ ആന്‍ഡ് ഹെല്‍ത്ത് മേഖലയില്‍ കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കും എം.പി.എസിന് അപേക്ഷിക്കാം.
മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് യോഗ്യതാപരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് (സംവരണ വിഭാഗക്കാര്‍ക്ക് 50 ശതമാനം)/തുല്യ ഗ്രേഡ് വേണം. പ്രായപരിധിയുണ്ട്. ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. എം.പി.എസ്. പ്രവേശനത്തിന് ഇന്റര്‍വ്യൂവും ഉണ്ടാകും. മാസ്റ്റേഴ്സ് പ്രോഗ്രാമില്‍ ചേരുന്നവര്‍ക്ക് മാസം 5000 രൂപ നിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ ഫെലോഷിപ്പ് ലഭിക്കും.
പിഎച്ച്.ഡി. പോപ്പുലേഷന്‍ സ്റ്റഡീസ്/ബയോസ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഡമോഗ്രഫി: മാസ്റ്റേഴ്സ് ഇന്‍ പോപ്പുലേഷന്‍ സ്റ്റഡീസ് (എം.പി.എസ്), എം.എസ്സി. ബയോസ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഡമോഗ്രഫി, എം.എ./എം.എസ്സി. പോപ്പുലേഷന്‍ സ്റ്റഡീസ്, എം.ഫില്‍ ബയോസ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഡമോഗ്രഫി, എം.ഫില്‍ ബയോസ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നുവേണം. യോഗ്യതാ പ്രോഗ്രാമില്‍ 55/50 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് ഉണ്ടായിരിക്കണം. പ്രായപരിധിയുണ്ട്. മാസം 31,000 മുതല്‍ 35,000 രൂപ വരെയുള്ള ഫെലോഷിപ്പ്, വര്‍ഷം 10,000 മുതല്‍ 20,500 രൂപ വരെയുള്ള കണ്ടിന്‍ജന്‍സി ഗ്രാന്റ്് എന്നിവ ലഭിക്കും.
അപേക്ഷ മാര്‍ച്ച് 18 വരെ https://www.iipsindia.ac.in ല്‍ അഡ്മിഷന് ലിങ്ക് വഴി നല്‍കാം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്് ഔട്ടും അനുബന്ധരേഖകളും മാര്‍ച്ച് 24-നകം നിശ്ചിത വിലാസത്തില്‍ ലഭിക്കണം.
പ്രവേശനപരീക്ഷ ഏപ്രില്‍ 10-ന്. പാര്‍ട്ട് ടൈം പിഎച്ച്.ഡി, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് എന്നിവയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
Content highlights : master and arts of population studies in international institute of population sciences