കോഴിക്കോട്: എല്‍.ഡി.സി. മെയിന്‍ പരീക്ഷയുടെ അവസാനവട്ട തയ്യാറെടുപ്പിനായി തൊഴില്‍വാര്‍ത്ത ഓണ്‍ലൈന്‍ മോക് ടെസ്റ്റ് നടത്തുന്നു. സിലബസ് അധിഷ്ഠിതമാക്കി പി.എസ്.സി. പരീക്ഷയുടെ മാതൃകയിലാണ് 10, 11, 12 തീയതികളില്‍ മോക് ടെസ്റ്റ്. രജിസ്‌ട്രേഷന്‍ ഫീസ് 150 രൂപ.

മോക് ടെസ്റ്റില്‍ ആദ്യ മൂന്ന് റാങ്ക് കരസ്ഥമാക്കുന്നവര്‍ക്ക് സ്മാര്‍ട്ട് ഫോണാണ് സമ്മാനം. നാലുമുതല്‍ 10 വരെ റാങ്ക് നേടുന്നവര്‍ക്ക് ടൈറ്റന്‍ വാച്ച് ലഭിക്കും. രജിസ്റ്റര്‍ചെയ്യുന്ന എല്ലാവര്‍ക്കും ജി.കെ. ആന്‍ഡ് കറന്റ് അഫയേഴ്‌സ് മാസികയുടെ ആറുമാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും 2022ലെ മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ്, 40 ശതമാനം കിഴിവോടെ വാങ്ങാനുള്ള ഡിസ്‌കൗണ്ട് കൂപ്പണും ലഭിക്കും.

രജിസ്റ്റര്‍ ചെയ്യാന്‍ https://ldcmocktest.mathrubhumi.com സന്ദര്‍ശിക്കുക.