കേരള പി.എസ്.സി ഒക്ടോബറില്‍ നടത്താനിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വെന്റസ് മെയിന്‍ പരീക്ഷകള്‍ മാറ്റിവെച്ചു. ഒക്ടോബര്‍ 23-ന് നടത്താനിരുന്ന എല്‍.ഡി.സി പരീക്ഷ നവംബര്‍ 20-ലേക്കും ഒക്ടോബര്‍ 30-ന് നിശ്ചയിച്ചിരുന്ന  ലാസ്റ്റ് ഗ്രേഡ് പരീക്ഷ നവംബര്‍ 27-ലേക്കുമാണ് മാറ്റിയത്.

സാങ്കേതിക കാരണങ്ങളാല്‍ പരീക്ഷ മാറ്റുന്നുവെന്നാണ് പി.എസ്.സി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലായിലാണ് മെയിന്‍ പരീക്ഷാത്തീയതിയും സിലബസും പി.എസ്.സി പ്രസിദ്ധീകരിച്ചത്. 

Content Highlights: LDC, LGS Main exams postponed, Kerala PSC