തിരുവനന്തപുരം: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ എല്‍.ഡി. ക്ലാര്‍ക്ക്/ജൂനിയര്‍ ദേവസ്വം ഓഫീസര്‍/ദേവസ്വം അസിസ്റ്റന്റ്, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡിലെ എല്‍.ഡി. ക്ലാര്‍ക്ക് എന്നീ തസ്തികകള്‍ക്കുള്ള പൊതുപരീക്ഷ ഡിസംബര്‍ അഞ്ചിന് നടക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാസമയം.

ഒ.എം.ആര്‍. മാതൃകയിലുള്ള പരീക്ഷ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലെ വിവിധ സ്‌കൂളുകളിലാണ് നടത്തുന്നത്. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം.

ഭിന്നശേഷിക്കാര്‍ക്ക് സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കില്‍ നവംബര്‍ 27നകം ഇമെയില്‍ മുഖേന അറിയിക്കണം. kdrbtvm@gmail.com