ന്യൂഡൽഹി: പ്ലസ്ടു തല പ്രാഥമിക പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ച് കേരള പി.എസ്.സി. ഏപ്രിൽ 10, 18 എന്നിങ്ങനെ രണ്ട് ഘട്ടമായി നടക്കുന്ന പരീക്ഷയുടെ ആദ്യഘട്ടത്തിന്റെ ഹാൾടിക്കറ്റാണ് നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തിന്റെ ഹാൾടിക്കറ്റ് ഏപ്രിൽ എട്ടിന് പ്രസിദ്ധീകരിക്കും.

ഉദ്യോഗാർഥികൾക്ക് thulasi.psc.kerala.gov.in എന്ന വെബ്സൈറ്റ് വഴി ലോഗിൻ ചെയ്ത് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിവരങ്ങൾ ഹാൾടിക്കറ്റിലുണ്ടാകും.

ഡിഗ്രിതല പരീക്ഷയുടെ തീയതിയും പി.എസ്.സി പ്രസിദ്ധീകരിച്ചിരുന്നു. മേയ് 22-നാണ് പരീക്ഷ. മേയ് ഏഴിന് പരീക്ഷയുടെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾ കേരള പി.എസ്.സി ഔദ്യോഗിക വെബ്സൈറ്റായ keralapsc.gov.in-ൽ ലഭിക്കും.

Content Highlights: Kerala PSC plus two level exam hall ticket downloaded