തൃശ്ശൂർ: ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ 27 ദിവസം മാത്രം. നിയമന ഉത്തരവിന് കാത്തിരിക്കുന്നത് 39,612 ഉദ്യോഗാർഥികളും. ഏറ്റവുമധികം ഒഴിവുകൾ രേഖപ്പെടുത്തിയത് 2019, 2020, 2021 വർഷങ്ങളിലാണ്. മൂന്നുവർഷത്തെ കാലാവധിയുള്ള റാങ്ക്പട്ടികയിൽ മുൻവർഷങ്ങളിൽ പതിനായിരത്തിനുമുകളിൽ നിയമന ഉത്തരവുകൾ ലഭിച്ചിരുന്നു. ആ സ്ഥാനത്ത് ഇപ്പോൾ നിയമനം ലഭിച്ചത് 6673 പേർക്കുമാത്രം.

റാങ്ക് പട്ടികയിൽ ആകെയുള്ളത് 46,285 പേരാണ്. എന്നാൽ, തസ്തികയിൽ ഒഴിവുകൾ അധികമില്ലെന്ന നയമാണ് സർക്കാരിന്. കുറഞ്ഞദിവസംകൊണ്ട് എത്രപേർക്ക് ഉത്തരവ് ലഭിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ.

2015-നുശേഷം സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ നിയമനം നടന്നിട്ടില്ല. ഈ ഒഴിവുകൾ എന്തായി എന്ന് ഉദ്യോഗാർഥികൾ ചോദിക്കുന്നു. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ അനധ്യാപക തസ്തികകളിൽ രണ്ടുമാസത്തിനകം നിയമനം നടത്തണമെന്ന് 2020 ജനുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനെതിരേ സർക്കാർ സുപ്രീംകോടതിയിലും ഡിവിഷൻ ബെഞ്ചിലും അപ്പീൽ പോയെങ്കിലും തള്ളി. ഈ തസ്തികകളിലായി ആയിരത്തിലധികം നിയമനം നടക്കേണ്ടതായിരുന്നു. നിയമനം പരിഗണനയിലുണ്ടെന്നും നടപടിക്രമങ്ങൾ നടന്നുവരുകയാണെന്നുമാണ് സർക്കാർവാദം.

ജില്ല, 2018-'21-ൽ പട്ടികയിൽ ഉൾപ്പെട്ടവർ, നിയമന ഉത്തരവ് ലഭിച്ചത്, 2015-'18-ൽ ലഭിച്ച നിയമന ഉത്തരവ് എന്
ജില്ല, 2018-'21-ൽ പട്ടികയിൽ ഉൾപ്പെട്ടവർ, നിയമന ഉത്തരവ് ലഭിച്ചത്, 2015-'18-ൽ ലഭിച്ച നിയമന ഉത്തരവ് എന്നിവ ക്രമത്തിൽ

വിവിധ വകുപ്പുകളിൽ നൈറ്റ് വാച്ച്മാൻമാരുടെ ഒഴിവുകൾ നികത്താനുള്ള ശ്രമങ്ങളും നടക്കുന്നില്ല. കാലാവധി അവസാനിക്കുന്നതുവരെയുള്ള ഒഴിവുകൾ സ്പാർക്ക് സംവിധാനം വഴി കണ്ടെത്തി പ്രതീക്ഷിത ഒഴിവുകളായി പി.എസ്.സി.ക്ക് റിപ്പോർട്ടുചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് ഫെബ്രുവരി 28-ന് അന്നത്തെ മന്ത്രി എ.കെ. ബാലനുമായി ഉദ്യോഗാർഥികൾ നടത്തിയ ചർച്ച യിൽ തീരുമാനമെടുത്തു. തസ്തികയിൽ അർഹതയുള്ളവർക്ക് സ്ഥാനക്കയറ്റം നൽകുന്നതോടെ ഒഴിവുകളിലേക്ക് പരിഗണിക്കാമെന്നുപറഞ്ഞതും ഇതുവരെ നടന്നിട്ടില്ല.

Content Highlights: Kerala PSC Last grade Servant ranklist expires, Aspirants are waiting for appointments