2021 ഫെബ്രുവരി ഒന്നാം തീയതി നടക്കുന്ന എസ്.എസ്.എല്‍.സി യോഗ്യതയായുള്ള പൊതുപരീക്ഷകള്‍ക്ക് ഇപ്പോള്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം. എല്‍.ഡി.സി, ഓഫീസ് അറ്റന്‍ഡന്റ്, എല്‍.ഡി ടെെപ്പിസ്റ്റ്, എല്‍.ജി.എസ് തുടങ്ങി 150-ല്‍പ്പരം തസ്തികകളിലേക്കാണ് പി.എസ്.സി പൊതുപരീക്ഷ നടത്തുന്നത്.
ഡിസംബര്‍ 12 വരെയാണ് കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ അവസരം. പ്യൂണ്‍ (സ്റ്റീല്‍ ഇന്‍ഡസ്ട്രീസ്) തസ്തികയിലേക്ക് ഡിസംബര്‍ നാലു മുതല്‍ 23 കണ്‍ഫര്‍മേഷന്‍ നല്‍കാം. നിശ്ചിത സമയത്തിനുള്ളില്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തവരുടെ അപേക്ഷ നിരസിക്കും.
* thulasi.psc.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് വേണം കണ്‍ഫര്‍മേഷന്‍ നല്‍കാന്‍. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ വെവ്വേറെ കണ്‍ഫര്‍മേഷന്‍ നല്‍കണം.
* പരീക്ഷയെഴുതുന്ന ജില്ല, താലൂക്ക്, ചോദ്യപേപ്പറിന്റെ ഭാഷ എന്നിവ പൂരിപ്പിച്ച ശേഷം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കോ ഇ-മെയിലിലേക്കോ വരുന്ന ഒ.ടി.പിയും നല്‍കി വേണം കണ്‍ഫര്‍മേഷന്‍ സബ്മിറ്റ് ചെയ്യാന്‍.
* പരീക്ഷയെഴുതുന്നതിനുള്ള ജില്ല തിരഞ്ഞെടുക്കുമ്പോള്‍ പ്രൊഫൈലില്‍ രേഖപ്പെടുത്തിയിട്ടുള്ള കമ്മ്യൂണിക്കേഷന്‍ അഡ്രസ്സിലെ ജില്ല തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
* നിലവില്‍ നിങ്ങളുപയോഗിക്കുന്ന മൊബൈല്‍/ഇ-മെയില്‍ ഐ.ഡിയാണ് പ്രൊഫലില്‍ നല്‍കിയിട്ടുള്ളതെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം കണ്‍ഫര്‍മേഷന്‍ നല്‍കുക. എങ്കില്‍ മാത്രമേ ആ നമ്പറിലേക്ക് വരുന്ന ഒ.ടി.പി നല്‍കാന്‍ സാധിക്കൂ.
* കണ്‍ഫര്‍മേഷന്‍ തീയതി അവസാനിച്ചതിന് ശേഷം പരീക്ഷാ തീയതികളും സമയവും പ്രസിദ്ധീകരിക്കും. കണ്‍ഫര്‍മേഷന്‍ നല്‍കിയവര്‍ക്ക് നിശ്ചിത സമയ പരിധിക്കുള്ളില്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. പത്താം ക്ലാസ്സ് തലത്തിലുള്ള പരീക്ഷയില്‍ ആകെ 100 മാര്‍ക്കിന്റെ ചോദ്യങ്ങളാണുണ്ടാവുക. 75 മിനിറ്റാകും പരീക്ഷ.
Content Highlights: Kerala PSC Common preliminary test conformation submission