തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നിയമനത്തിനുള്ള പരീക്ഷ മലയാളത്തിലും എഴുതാൻ പി.എസ്.സി. അനുമതി നൽകി. ഫെബ്രുവരി 15-നാണ് പരീക്ഷ നടത്തുന്നത്. ഇക്കാര്യം വ്യക്തമാക്കി മാറ്റംവരുത്തിയ പരീക്ഷാ കലണ്ടർ പി.എസ്.സി. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

വിവരണാത്മക പരീക്ഷയുടെ ചോദ്യങ്ങൾ ഇംഗ്ലീഷിലായിരിക്കും. ഉത്തരം മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാം. എന്നാൽ, രണ്ട് ഭാഷയും ഇടകലർത്തി ഉപയോഗിക്കാനാകില്ല. ഏത് ഭാഷയിലാണ് ഉത്തരമെഴുതുന്നതെന്ന് ചോദ്യോത്തര പുസ്തകത്തിൽ ആദ്യമേ രേഖപ്പെടുത്തണം.

അപേക്ഷകരിൽ നിശ്ചിത യോഗ്യതയുള്ളവരായി കണ്ടെത്തിയ 670 പേർക്കാണ് മുഖ്യപരീക്ഷ നടത്തുന്നത്. മലയാള ഭാഷാപരിജ്ഞാനം ആവശ്യമുള്ള തസ്തികയുടെ പരീക്ഷയിൽ മലയാളത്തെ അവഗണിക്കുന്നതായി 'മാതൃഭൂമി' വാർത്ത നൽകിയിരുന്നു.

Content Highlights: Kerala PSC Assistant Information Officer Examination can also be written in Malayalam