തിരുവനന്തപുരം: പ്ലസ്ടുതല പ്രാഥമികപരീക്ഷാത്തീയതികൾ പ്രഖ്യാപിച്ച് കേരള പി.എസ്.സി. ഏപ്രിൽ 10, 17 തീയതികളിൽ രണ്ട് ഘട്ടമായാണ് പരീക്ഷകൾ നടക്കുക.

ഏപ്രിൽ 10-ന് പരീക്ഷയുള്ളവർക്ക് മാർച്ച് 29 മുതലും ഏപ്രിൽ 17-ന് പരീക്ഷയുള്ളവർക്ക് ഏപ്രിൽ എട്ട് മുതലും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ് പരീക്ഷ. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിശദ വിവരങ്ങൾ ഹാൾടിക്കറ്റിൽ ഉണ്ടാകും.

നിലവിൽ പി.എസ്.സിയുടെ പത്താംക്ലാസ്സ് തല പ്രാഥമിക പരീക്ഷകൾ നടക്കുകയാണ്. ഫെബ്രുവരി 20 മുതൽ മാർച്ച് 13 വരെ നാല് ഘട്ടമായാണ് പി.എസ്.സി പരീക്ഷകൾ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: Kerala PSC 12th level preliminary exam dates declared