തിരുവനന്തപുരം: പത്താം ക്ലാസ്സ് യോഗ്യത നിശ്ചയിച്ചിട്ടുള്ള വിവിധ തസ്തികകളിലെ പൊതു പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് കേരള പി.എസ്.സി. നാലുഘട്ടമായി നടത്തുന്ന പരീക്ഷയില്‍ ഫെബ്രുവരി 20, 25 തീയതികളില്‍ പരീക്ഷയുള്ളവരുടെ അഡ്മിറ്റ് കാര്‍ഡ് മാത്രമാണ് നിലവില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
https://thulasi.psc.kerala.gov.in/thulasi/ എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച് ആറ്, 13 തീയതികളില്‍ പരീക്ഷയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി 12 മുതല്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാ കേന്ദ്രം, തീയതി, സമയം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഹാള്‍ടിക്കറ്റിലുണ്ടാവും.
Content Highlights: Kerala PSC 10th level prelims hall ticket published