തിരുവനന്തപുരം: കേരള പി.എസ്.സിയുടെ പത്താംക്ലാസ്സ് തല പ്രാഥമിക പരീക്ഷയുടെ അവസാനഘട്ടം ഇന്ന്. ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ് പരീക്ഷ. നാല് ഘട്ടമായി നടത്തിയ പരീക്ഷ ഫെബ്രുവരി 20-നാണ് ആരംഭിച്ചത്.

മുൻഘട്ടങ്ങളിൽ ചോദ്യങ്ങളിൽ വ്യത്യസ്ത പുലർത്തി പി.എസ്.സി ഇത്തവണയും അത് തുടരുമെന്ന് തന്നെയാണ് ഉദ്യോാർഥികളുടെ പ്രതീക്ഷ. പൊതുപ്രാഥമിക പരീക്ഷയിൽ വിജയിക്കുന്നവർക്ക് മാത്രമാകും തസ്തിക തിരിച്ചുള്ള മെയിൻ പരീക്ഷയെഴുതാനാവുക.

പ്ലസ്ടുതല പ്രാഥമിക പരീക്ഷയുടെ തീയതിയും പി.എസ്.സി ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏപ്രിൽ 10,17 തീയതികളിൽ നടക്കുന്ന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർഥികൾക്ക് മാർച്ച് 29, ഏപ്രിൽ 8 തീയതികളിൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: Kerala PSC 10th level preliminary exam last stage is today