തിരുവനന്തപുരം: കെ.എ.എസ്. അന്തിമ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം അപേക്ഷ നൽകുന്നവർക്കെല്ലാം മാർക്കും ഉത്തരക്കടലാസിന്റെ പകർപ്പും ലഭ്യമാക്കുമെന്ന് പി.എസ്.സി. അറിയിച്ചു. ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. മൂല്യനിർണയം ചെയ്യുന്നതിനുമാത്രമാണ് ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യുന്നത്. ഉത്തരക്കടലാസുകളോ സ്കാൻ ചെയ്ത രേഖകളോ മാർക്കോ പി.എസ്.സിയുടെ സെർവറിൽനിന്ന് നഷ്ടപ്പെട്ടിട്ടില്ലെന്ന് സെക്രട്ടറി സാജു ജോർജ് പത്രക്കുറിപ്പിൽ അറിയിച്ചു.

ഉന്നതതല അന്വേഷണംനടത്തണമെന്ന് ചെന്നിത്തല

മൂല്യനിർണയം നടത്തിയ കെ.എ.എസ്. ഉത്തരക്കടലാസുകൾ പി.എസ്.സിയുടെ സെർവറിൽനിന്ന് നഷ്ടമായതിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Content Highlights:  KAS -for all applicants. A copy of the answer sheet will be provided - PSC