ന്യൂഡൽഹി: ജൂനിയർ എൻജിനിയർ ടയർ-1 പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ (എസ്.എസ്.സി). പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർഥികൾക്ക് ssc.nic.in എന്ന വെബ്സൈറ്റ് വഴി ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

അഡ്മിറ്റ് കാർഡും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും പരീക്ഷയ്ക്കെത്തുമ്പോൾ ഹാജരാക്കണം. മാർച്ച് 22 മുതൽ 24 വരെയാണ് ടയർ-1 പരീക്ഷ. മൂന്നുമണിക്കൂറുള്ള കംപ്യൂട്ടറധിഷ്ഠിത പരീക്ഷയിൽ 200 ചോദ്യങ്ങളുണ്ടാകും. ഒരോ ശരിയുത്തരത്തിനും ഒരുമാർക്കുവീതം ലഭിക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

Content Highlights: Junior engineer tier-1 admit card published