ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒയുടെ ടെക്‌നീഷ്യന്‍, ഡ്രോട്‌സ്മാന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. ഐ.എസ്.ആര്‍.ഒ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ ഒഴിവുകളിലെ നിയമനത്തിനുള്ള പരീക്ഷ, മാര്‍ച്ച് 15-ന് നടക്കും.  

വിജയകരമായി അപേക്ഷ പൂര്‍ത്തിയാക്കിയവരുടെ ഇ-മെയില്‍ വിലാസത്തിലേക്ക് അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. അഡ്മിറ്റ് കാര്‍ഡ് ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വെബ്‌സൈറ്റ് പരിശോധിച്ച് ഉറപ്പു വരുത്തുക. വെബ്‌സൈറ്റ് വഴി ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരവുമുണ്ട്. 

വിദ്യാഭ്യാസ യോഗ്യതകളെല്ലാം പരിശോധിച്ച് ഒന്നാം ഘട്ട സ്‌ക്രീനിങ്ങ് നടത്തിയ ശേഷമായിരിക്കും എഴുത്തു പരീക്ഷ നടത്തുക. എഴുത്തു പരീക്ഷയിലും സ്‌കില്‍ ടെസ്റ്റിലും ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.isro.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

Content Highlights: ISRO published hall tickets for the post of Technician, Draughtsman, technical assistant