ന്യൂഡൽഹി: നാവിക് തസ്തികയിലെ തിരഞ്ഞെടുപ്പിനായുള്ള പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. https://joinindiancoastguard.gov.in/ എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

ഡിസംബർ 25 വരെയാണ് കാർഡ് ഡൗൺലോഡ് ചെയ്യാനവസരം. ഡിസംബർ അവസാന വാരം മുതൽ ജനുവരി ആദ്യ വാരം വരെയാകും ആദ്യഘട്ട റിക്രൂട്ട്മെന്റ് പരീക്ഷ. പ്ലസ് ടു പാസായവരിൽ നിന്നാണ് നാവിക് തസ്കികയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

Content Highlights: Indian coast guard Navik, admit card published