ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്ക് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് നടത്തുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് എട്ടുവരെ indianbank.in  എന്ന വെബ്‌സൈറ്റിലൂടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. 

സീനിയര്‍ മാനേജര്‍ റിസ്‌ക് മാനേജ്‌മെന്റ് തസ്തികയൊഴികെയുള്ള എല്ലാ തസ്തികയിലേക്കും 200 ചോദ്യങ്ങളടങ്ങിയ 200 മാര്‍ക്കിന്റെ ഓണ്‍ലൈന്‍ പരീക്ഷയാണ് നടത്തുക. ഓരോ തെറ്റുത്തരത്തിനും 0.25 മാര്‍ക്ക് കുറയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. 

Content Highlights: Indian Bank Specialist Officer Admit Card Released