തിരുവനന്തപുരം: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 25-ന് പാങ്ങോട് സൈനിക കേന്ദ്രത്തിൽ വെച്ച് നടത്താനിരുന്ന പൊതു പ്രവേശന പരീക്ഷ മാറ്റിവെച്ചു. പുതിയ പരീക്ഷാ തീയതി joinindianarmy.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

നേരത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടത്താനിരുന്ന പൊതുപ്രവേശന പരീക്ഷയും നഴ്സിങ് പ്രവേശന പരീക്ഷയും ഇന്ത്യൻ ആർമി മാറ്റിവെച്ചിരുന്നു.

Content Highlights: Indian Army postponed common entrance examination