ന്യൂഡൽഹി: ജൂൺ 27-ന് നടത്താനിരുന്ന പൊതുപ്രവേശന പരീക്ഷ മാറ്റിവെച്ച് ഇന്ത്യൻ ആർമി. സോൾജ്യർ ജനറൽ ഡ്യൂട്ടി, സോൾജ്യർ ടെക്നിക്കൽ, സോൾജ്യർ ട്രേഡ്സ്മാൻ ക്ലാസ് 10, 8, സോൾജ്യർ ക്ലർക്ക് തസ്തികകളിലെ തിരഞ്ഞെടുപ്പിനുള്ള പരീക്ഷയാണ് മാറ്റിവെച്ചത്.

'കോവിഡ്-19 സാഹചര്യം പരിഗണിച്ച് ജൂൺ 27-ന് വിവിധ തസ്തികകളിലെ നിയമനത്തിനായി നടത്താനിരുന്ന പൊതുപ്രവേശന പരീക്ഷ റദ്ദാക്കുന്നു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.'- ഇന്ത്യൻ ആർമി അറിയിച്ചു. കോവിഡ് രോഗബാധയെത്തുടർന്ന് ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്താനിരുന്ന പരീക്ഷയും ഇന്ത്യൻ ആൻമി മാറ്റിവെച്ചിരുന്നു.

Content Highlights: Indian Army cancelled common entrance exam