ന്യൂഡല്‍ഹി: എയര്‍മാന്‍ തസ്തികയിലേക്ക് നടത്തിയ ഒന്നാംഘട്ട പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് ഇന്ത്യന്‍ വ്യോമസേന. airmenselection.cdac.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം.
ഒന്നാംഘട്ട പരീക്ഷ വിജയിച്ചവര്‍ക്ക് രണ്ടാംഘട്ട പരീക്ഷയെഴുതാം. ഇതിനുള്ള അഡ്മിറ്റ് കാര്‍ഡ് വിജയികള്‍ക്ക് മെയില്‍ ചെയ്യും. ഗ്രൂപ്പ് എക്‌സ്, ഗ്രൂപ്പ് വൈ തസ്തികകളിലെ തിരഞ്ഞെടുപ്പിനായാണ് പരീക്ഷ നടത്തിയത്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Content Highlights: Indian Air Force published Airmen Result, check now