ന്യൂഡെൽഹി : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ.) ജൂണിൽ നടത്തുന്ന കമ്പനി സെക്രട്ടറി പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാൻ ഇന്നുമുതൽ അവസരം. ഫൗണ്ടേഷൻ, എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പ്രോഗ്രാംസ് എന്നീ പരീക്ഷകൾക്ക് നേരത്തെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് വെബ്സൈറ്റ് സന്ദർശിച്ച് മേയ് 22നകം അപേക്ഷകൽ സമർപ്പിക്കാം. കോവിഡ് മൂലം പരീക്ഷ മാറ്റിവെക്കേണ്ട സാഹചര്യത്തിലാണ് ഈ സൗകര്യം നൽകിയതെന്ന് അധികൃതർ പറയുന്നു. അപേക്ഷ സമർപ്പിക്കാൻ സാധിക്കാതിരുന്നവർക്കും ജൂൺ സെഷനിൽ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുമാണ് ഈ സൗകര്യമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു.

icsi.edu വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ സർവീസസ് ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ വിവിവരങ്ങൾ നൽകി ലോഗിൻ ചെയ്ത് അപേക്ഷാഫോം പൂരിപ്പിച്ച് സമർപ്പിക്കാൻ സാധിക്കും. അപേക്ഷാഫോമിന്റെ പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയും വേണം. ജൂൺ 1 മുതൽ 10 വരെ പരീക്ഷകൾ നടക്കുമെന്നാണ് ഐസിഎസ്ഐ അറിയിച്ചിരിക്കുന്നത്. നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്ത് അധികൃതർ പുതുക്കിയ സമയക്രമം പുറത്തുവിടുമെന്നും അറിയിച്ചിരിക്കുന്നു.

Content highlights :icsi cs june exam 2021 aplication window reopened now