ന്യൂഡൽഹി: സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് നടത്തിയ മെയിൻ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച് ഐ.ബി.പി.എസ്. പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾക്ക് ibps.in എന്ന വെബ്സൈറ്റ് വഴി ഫെബ്രുവരി 10 വരെ ഫലം പരിശോധിക്കാം.

ഐ.ടി ഓഫീസർ, അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ, രാജ്ഭാഷ അധികാരി, ലോ ഓഫീസർ, എച്ച്.ആർ/ പേഴ്സണേൽ ഓഫീസർ, മാർക്കറ്റിങ് ഓഫീസർ തുടങ്ങിയ തസ്തികകളിലെ തിരഞ്ഞെടുപ്പിനായി നടത്തിയ പരീക്ഷയാണിത്.

മെയിൻ പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിനും രേഖാ പരിശോധനയ്ക്കും ശേഷം നിയമനം ലഭിക്കും. ജനുവരി ആറിനാണ് പ്രിലിമിനറി പരീക്ഷാഫലം പ്രഖ്യാപിച്ചത്.

Content Highlights: IBPS SO main result released