ന്യൂഡല്‍ഹി: ആര്‍.ആര്‍.ബി ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് ഐ.ബി.പി.എസ്. ibps.in എന്ന ലിങ്ക് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. 

പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിക്കാന്‍ സാധ്യതയുള്ള ബാങ്കുകളുടെ താല്‍ക്കാലിക പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 12 വരെ ഈ ലിസ്റ്റ് വെബ്‌സൈറ്റിലുണ്ടാകും. 

താല്‍ക്കാലിക പട്ടികയില്‍ ഇടം നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഇ-മെയില്‍ വഴി സന്ദേശം ലഭിക്കും. രണ്ട് ഉദ്യോഗാര്‍ഥികള്‍ക്ക് ഒരേ മാര്‍ക്ക് ലഭിക്കുകയാണെങ്കില്‍ ജനനത്തീയതിയുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. 

Content Highlights: IBPS RRB officer, office assistant result declared