ന്യൂഡൽഹി: ആർ.ആർ.ബി പി.ഒ പ്രാഥമിക പരീക്ഷയുടെ സ്കോർകാർഡ് പ്രസിദ്ധീകരിച്ച് ഐ.ബി.പി.എസ്. ibps.in എന്ന വെബ്സൈറ്റ് വഴി ലോഗിൻ ചെയ്ത് ഉദ്യോഗാർഥികൾക്ക് സ്കോർ കാർഡ് പരിശോധിക്കാം.

ജനുവരി 12-നാണ് പരീക്ഷാഫലം ഐ.ബി.പി.എസ് പ്രസിദ്ധീകരിച്ചത്. ഡിസംബർ 31-നാണ് ഓഫീസർ സ്കെയിൽ-1 തസ്തികയിലേക്കുള്ള പരീക്ഷ നടന്നത്. മെയിൻ പരീക്ഷ, അഭിമുഖം എന്നിവയ്ക്ക് ശേഷമാകും അന്തിമഫലം പ്രഖ്യാപിക്കുക.

Content Highlights: IBPS Released RRB PO preliminary exam result