ന്യൂഡൽഹി: പ്രൊബേഷണറി ഓഫീസർ തസ്തികയിലെ തിരഞ്ഞെടുപ്പിനായുള്ള പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് ഐ.ബി.പി.എസ്. ibps.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

ജനുവരി ആറിനാണ് പരീക്ഷ. ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രാഥമിക പരീക്ഷയിൽ 100 മാർക്കിന്റെ ചോദ്യങ്ങളാകുമുണ്ടാകുക. ഓരോ തെറ്റുത്തരത്തിനും 0.25 മാർക്ക് കുറയും. ഇംഗ്ലീഷിൽ നിന്ന് 30 ചോദ്യവും ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി എന്നിവയിൽ നിന്ന് 35 ചോദ്യം വീതവും പരീക്ഷയിലുണ്ടാവും.

ആർ.ആർ.ബി ക്ലാർക്ക് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡും ഐ.ബി.പി.എസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: IBPS Probationary officer, RRB clerk admit card published