ന്യൂഡൽഹി: കോവിഡ്-19 രോഗബാധയെത്തുടർന്ന് രണ്ടാം തവണയും റിക്രൂട്ട്മെന്റ് നടപടികൾ നിർത്തിവെച്ച് ബാങ്കിങ് മേഖലയിലെ റിക്രൂട്ട്മെന്റ് ഏജൻസിയായ ഐ.ബി.പി.എസ്. പ്രോബേഷനറി ഓഫീസർ, ക്ലർക്ക്, സ്പെഷ്ലിസ്റ്റ് ഓഫീസർ, തുടങ്ങിയ തസ്തികകളിലെ ഫല പ്രഖ്യാപനവും വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകളുമാണ് അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുകയാണ്.

www.ibps.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് പരീക്ഷകളെ സംബന്ധിക്കുന്ന വിവരങ്ങൾ ലഭിക്കും. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മാർച്ച് 23-നാണ് പരീക്ഷകൾ, അഭിമുഖം എന്നിവയടക്കമുള്ള എല്ലാ നിയമന നടപടികളും ഐ.ബി.പി.എസ് നിർത്തിവെച്ചത്.

Content Highlights: IBPS postpones all recruitment activities due to covid-19, lockdown, corona outbreak