ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ റിക്രൂട്ട്‌മെന്റ് നടപടികളും മാറ്റിവെച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പ്രൊഫഷണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്). 

പ്രൊബേഷണറി ഓഫീസര്‍, ക്ലാര്‍ക്, സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്ക് നടത്താനിരുന്ന പരീക്ഷകളും നിര്‍ത്തിവെച്ചു. 

ഉദ്യോഗാര്‍ഥികള്‍ വിവരങ്ങള്‍ക്കായി www.ibps.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും ഐ.ബി.പി.എസ് വ്യക്തമാക്കി. 

Content Highlights: IBPS postpones all recruitment activities