ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐബിപിഎസ്) പ്രോബേഷനറി ഓഫീസര്‍ പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധികരിച്ചു. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും കാര്‍ഡ് എടുക്കാവുന്നതാണ്. ഡിസംബര്‍ 4 മുതല്‍ ഡിസംബര്‍ 11 വരെയാണ് പരീക്ഷ.

പരിശോധനാ ആവശ്യങ്ങള്‍ക്കായി പരീക്ഷ സമയത്ത് ഈ അഡിമിറ്റ് കാര്‍ഡും തിരച്ചറിയല്‍ രേഖയും കൈവശമുണ്ടായിരിക്കണം.ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 100 മാര്‍ക്കിന്റെ ഓണ്‍ലൈന്‍ പരീക്ഷയാണ്. ഇംഗ്ലീഷില്‍ നിന്ന് 30 ചോദ്യങ്ങളും ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിംഗ് എബിലിറ്റി എന്നിവയില്‍ നിന്ന് 35 വീതം ചോദ്യങ്ങളും ഉള്‍പ്പെടും.. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://ibps.in./

Content Highlights: IBPS PO Prelims 2021 admit card released