ന്യൂഡൽഹി: രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് തസ്തികകളിലേക്കുള്ള പൊതുപരീക്ഷയ്ക്ക് നവംബർ 6 വരെ അപേക്ഷിക്കാൻ ഉദ്യോഗാർഥികൾക്ക അവസരം. നേരത്തെ സെപ്റ്റംബർ 23-ന് അവസാനിപ്പിച്ച ഓൺലൈൻ അപേക്ഷാ വിൻഡോ ഐ.ബി.പി.എസ് വെള്ളിയാഴ്ച വീണ്ടും ആരംഭിച്ചു.

വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ബാങ്കുകളിലായി ആകെ  2557 ഒഴിവുണ്ട്. കേരളത്തിൽ 120 ഒഴിവാണുള്ളത്. ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ഡിസംബർ 5, 12, 13 തീയതികളിൽ ഏതെങ്കിലുമൊരു ദിവസമായിരിക്കും പ്രിലിമിനറി പരീക്ഷ. സാമൂഹിക അകലം പാലിച്ചായിരിക്കും പരീക്ഷ നടത്തുന്നത്.

പ്രിലിമിനറി പരീക്ഷയിൽ വിജയിക്കുന്നവർക്കായി 2021 ജനുവരി 24-ന് മെയിൻ പരീക്ഷ നടക്കും. 2021 ഏപ്രിലിൽ അലോട്ട്മെന്റ് നടക്കും. www.ibps.in വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസ് 850 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാർക്കും അംഗപരിമിതർക്കും വിമുക്തഭടർക്കും 175 രൂപ.

Content Highlights: IBPS Clerk Recruitment 2020: Application window reopens