ക്ലാർക്ക് പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് ഐ.ബി.പി.എസ്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് ibps.in എന്ന വെബ്സൈറ്റ് വഴി ഡിസംബർ 12 വരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകി ലോഗിൻ ചെയ്ത് വേണം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ.

ഡിസംബർ 5, 12, 13 തീയതികളിലാണ് പ്രാഥമിക പരീക്ഷ നടക്കുക. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ നൂറുമാർക്കിന്റെ ചോദ്യങ്ങളാണുണ്ടാകുക. ഡിസംബർ 31-ന് പരീക്ഷാഫലം പ്രസിദ്ധീകരിക്കും. പ്രാഥമിക പരീക്ഷ പാസാകുന്നവർക്ക് മെയിൻ പരീക്ഷയെഴുതാം. 2500 ഒഴിവുകളിലേക്കാണ് ഇത്തവണ ഐ.ബി.പി.എസ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

Content Highlights: IBPS Clerk exam admit card published