കോഴിക്കോട്: മാതൃഭൂമി ജി.കെ.ആന്‍ഡ് കറന്റ് അഫയേഴ്സ് മാസികയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വെബിനാര്‍ പരമ്പരയിലെ അഞ്ചാമത്തെ വെബിനാര്‍ സെപ്റ്റംബര്‍ 29-ന് വൈകിട്ട് നാലിന് നടക്കും. 'വായനാശീലവും മത്സരപ്പരീക്ഷയും' എന്ന വിഷയത്തിലുള്ള വെബിനാറില്‍ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്‍. പ്രശാന്ത് ഐ.എ.എസ് അതിഥിയാവും.

വിവരണാത്മകമായ ഉള്ളടക്കം വായിക്കുന്നതുകൊണ്ട് സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കുള്‍പ്പെടെ പരിശീലിക്കുന്നവര്‍ക്കുള്ള നേട്ടങ്ങള്‍ എന്തെല്ലാം, ഡിസ്‌ക്രിപ്റ്റീവ് പഠനത്തില്‍ നിന്നും ചോദ്യോത്തരങ്ങള്‍ കണ്ടെത്തുന്ന രീതി എന്താണ്? എങ്ങനെയുള്ള വായന രീതി അവലംബിക്കണം തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വെബിനാറില്‍ ലഭിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തങ്ങളുടെ സംശയങ്ങള്‍ ചോദിക്കാനുള്ള അവസരവുമുണ്ട്. തിരുവനന്തപുരത്തെ ഫോര്‍ച്യൂണ്‍ ഐ.എ.എസ് അക്കാദമിയുമായി സഹകരിച്ചാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. 

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവരില്‍ ജി.കെ.ആന്‍ഡ് കറന്റ് അഫയേഴ്സ് മാസികയുടെ ഒരു വര്‍ഷത്തെ തപാല്‍വരിക്കാരാകുന്നവര്‍ക്ക് 2020-ലെ ഇംഗ്ലീഷ് ഇയര്‍ബുക്ക് തികച്ചും സൗജന്യമായി നേടാം*. 350 രൂപയ്ക്ക് (ജി.കെ. ഓഫര്‍ വില: 300, ഇയര്‍ബുക്ക് തപാല്‍ ചാര്‍ജ്ജ്: 50) അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള ജി.കെ.ആന്‍ഡ് കറന്റ് അഫയേഴ്സ് മാസികയും 2020-ലെ ഇംഗ്ലീഷ് ഇയര്‍ബുക്കും സ്വന്തമാക്കാം. ഒപ്പം 2020 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ജി.കെ.ആന്‍ഡ് കറന്റ് അഫയേഴ്സ് മാസികയുടെ ഡിജിറ്റല്‍ കോപ്പികള്‍ സൗജന്യമായി വായിക്കാനുള്ള അവസരവും ലഭിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനും സംശയങ്ങള്‍ രേഖപ്പെടുത്തുന്നതിനും ചുവടെയുള്ള ഫോം പൂരിപ്പിക്കുക.

Content Highlights: GK & Current Affairs Webinar on Reading and Competitive Exams