കോഴിക്കോട്: മാതൃഭൂമി ജി.കെ ആന്‍ഡ് കറന്റ് അഫയേഴ്‌സ് മാസികയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വെബ്ബിനാര്‍ പരമ്പരയുടെ രണ്ടാം സീസണിലെ ആദ്യ വെബ്ബിനാര്‍ ജൂണ്‍ 24-ന് വൈകിട്ട് അഞ്ചുമണിക്ക്. 'സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വായിക്കേണ്ടതെങ്ങനെ' എന്നതാണ് വിഷയം. ദേശീയ ആയുഷ് മിഷന്റെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും ഡയറക്ടറായ ഡോ. ദിവ്യ എസ്. അയ്യര്‍ ആണ് അതിഥി.

സിവില്‍ സര്‍വീസസ് പരീക്ഷാ പരിശീലനത്തിനായി പത്രം വായിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ, ഏതു തരത്തിലുള്ള ആനുകാലികങ്ങളും പുസ്തകങ്ങളും വായിക്കണം, പഠനത്തിനായുള്ള വായനയില്‍ ഒഴിവാക്കേണ്ടത് എന്തൊക്കെ, നോട്ടെഴുത്ത് എങ്ങനെ, തുടങ്ങിയ കാര്യങ്ങള്‍ വെബ്ബിനാറില്‍ ചര്‍ച്ച ചെയ്യും. ഉദ്യോഗാര്‍ഥികളുടെ സംശയങ്ങള്‍ക്കും മറുപടി ലഭിക്കും. തിരുവനന്തപുരത്തെ ഫോര്‍ച്യൂണ്‍ ഐ.എ.എസ് അക്കാദമിയുമായി സഹകരിച്ചാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവരില്‍ ജി.കെ.ആന്‍ഡ് കറന്റ് അഫയേഴ്‌സ് മാസികയുടെ ഒരു വര്‍ഷത്തെ തപാല്‍വരിക്കാരാകുന്നവര്‍ക്ക് 2021-ലെ മലയാളം ഇയര്‍ബുക്ക്(വില: 150) ഡിസ്കൗണ്ട് നിരക്കിൽ നേടാം*. അതായത്, ജി.കെ. മാസികയുടെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള 12 കോപ്പികളും (360 രൂപ) 150 രൂപ വിലയുള്ള ഇയര്‍ബുക്കും ഒരുമിച്ച് കേവലം 375 രൂപയ്ക്ക് ലഭിക്കും. കൂടാതെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കെല്ലാം 2021 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ജി.കെ.ആന്‍ഡ് കറന്റ് അഫയേഴ്‌സ് മാസികയുടെ ഡിജിറ്റല്‍ കോപ്പികള്‍ സൗജന്യമായി വായിക്കാനുള്ള അവസരവും ലഭിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനും സംശയങ്ങള്‍ രേഖപ്പെടുത്തുന്നതിനും ചുവടെയുള്ള ഫോം പൂരിപ്പിക്കുക. 

Content Highlights: GK & Current Affairs Webinar on How to read for civil service exam preparation