ന്യൂഡല്‍ഹി: 2019 ജനുവരിയില്‍ പ്രസിദ്ധീകരിച്ച തൊഴില്‍ വിജ്ഞാപനം പിന്‍വലിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). വിജ്ഞാപനപ്രകാരം അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷാഫീസ് തിരികെ നല്‍കാനുള്ള നടപടികളും തുടങ്ങി.

വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കായി അപേക്ഷിച്ചവരുടെ വിവരങ്ങള്‍ എഫ്.എസ്.എസ്.എ.ഐ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകെ 881 പേരാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍ അക്കൗണ്ട് വിവരങ്ങള്‍ പൂര്‍ണമല്ലാത്ത 153 പേരുടെ ഒഴികെ ബാക്കിയെല്ലാവരുടേയും പണം തിരിച്ചയച്ചിട്ടുണ്ടെന്നും എഫ്.എസ്.എസ്.എ.ഐ അറിയിച്ചു. 

മാനേജര്‍, സീനിയര്‍ മാനേജര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ മാനേജര്‍, ജോയിന്റ് ഡയറക്ടര്‍, ഡയറക്ടര്‍  തസ്തികകളിലെ 26 ഒഴിവുകളിലേക്കാണ് എഫ്.എസ്.എസ്.എ.ഐ വിജ്ഞാപനം ക്ഷണിച്ചിരുന്നത്. 

Content Highlights: FSSAI Cancels Job Advertisement