കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരം തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവനകേന്ദ്രം ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസുമായി (ടി.സി. എസ്.) ചേര്‍ന്ന് പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടി 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ സൗജന്യ തൊഴില്‍പരിശീലന പരിപാടിയും റിക്രൂട്ട്‌മെന്റും നടത്തും.

ബി.എ./ബി.ബി.എ./ബി.ബി.എം./ബി.കോം./ബി.എസ്‌സി. (കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐ.ടി. ഒഴിച്ച്) വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ബി.ടെക്./ബി.സി.എ./ ബിരുദാനന്തരബിരുദക്കാര്‍ അപേക്ഷിക്കേണ്ടതില്ല. 2019ലോ 2020ലോ ബിരുദം നേടിയവരോ 2021ല്‍ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികളോ ആയിരിക്കണം. പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി റെഗുലറായി പഠിച്ചിരിക്കണം. വിദൂര വിദ്യാഭ്യാസം വഴിയുള്ള പഠനം അംഗീകരിക്കില്ല.

വിശദമായ ബയോഡേറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും സഹിതം സബ് റീജണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.ടി., മ്യൂസിക് കോളേജിന് പിന്‍വശം, തൈക്കാട്, തിരുവനന്തപുരം 14 എന്ന വിലാസത്തിലോ cgctvmkerala@gmail.com വഴിയോ 31നകം ലഭ്യമാക്കണം. വിവരങ്ങള്‍ക്ക്: 0471 2332113.

Content Highlights: Free Online Job Training and Recruitment for Scheduled Castes