തിരുവനന്തപുരം: ഫെബ്രുവരി 20, 25 മാര്‍ച്ച് ആറ്, 13 തീയതികളില്‍ നടത്തിയ പത്താംക്ലാസ്സ് തല പൊതു പ്രാഥമിക പരീക്ഷ എഴുതാന്‍ കഴിയാതിരുന്നവര്‍ക്ക് ഒരവസരം കൂടി നല്‍കി കേരള പി.എസ്.സി. 

പരീക്ഷയ്ക്കായി അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടും പരീക്ഷയെഴുതാന്‍ കഴിയാതിരുന്ന, നിശ്ചിത സമയത്ത് മതിയായ കാരണം ബോധിപ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കാണ് പരീക്ഷയെഴുതാനുള്ള അവസരം. 

ജൂണിലാണ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. വ്യക്തിഗത അറിയിപ്പ് പിന്നീട് ലഭിക്കും. കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ മേയ് മാസം നടത്താനിരുന്ന എല്ലാ പരീക്ഷകളും നിലവില്‍ പി.എസ്.സി മാറ്റിവെച്ചിരിക്കുകയാണ്. 

Content Highlights: Extra chance to write 10th level Preliminary exam, Kerala PSC