ന്യൂഡല്‍ഹി: സയന്റിസ്റ്റ് ബി തസ്തികയുടെ എണ്ണം കൂട്ടി ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ). മേയ് 13-നാണ് 167 തസ്തികകളിലേക്ക് ഡി.ആര്‍.ഡി.ഒ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്‍ജിനീയറിങ് ബിരുദവും ശാസ്ത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദവുമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത.
എന്‍ജിനിയറിങ് തസ്തികകള്‍: ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍-37, മെക്കാനിക്കല്‍-35, കംപ്യൂട്ടര്‍ സയന്‍സ്-31, ഇലക്ട്രിക്കല്‍-12, മെറ്റീരിയല്‍ സയന്‍സ്/മെറ്റലര്‍ജിക്കല്‍-10, കെമിക്കല്‍-6, ഏയ്‌റോനോട്ടിക്കല്‍-4, സിവില്‍-3. എന്നിങ്ങനെയായിരുന്നു ഒഴിവുകള്‍. സയന്‍സ് തസ്തികകള്‍: ഫിസിക്സ്-8, കെമിസ്ട്രി-7, മാത്തമാറ്റിക്സ്-4. എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. ഇതിലേക്കാണ് 18 തസ്തികകള്‍ കൂട്ടിച്ചേര്‍ത്തത്.
ഗേറ്റ്/നെറ്റ് സ്‌കോറുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ഷോര്‍ട്ട് ലിസ്റ്റിലൂടെയാണ് തിരഞ്ഞെടുപ്പ്. അവസാനതീയതി: ജൂലായ് 10 കൂടുതല്‍ വിവരങ്ങള്‍ക്ക്: www.rac.gov.in.
Content Highlights: DRDO Increases Vacancies For Scientist B Recruitment