ന്യൂഡല്‍ഹി: ജോലിക്കായുള്ള അപേക്ഷാ ഫോമില്‍ വ്യാജ വിവരങ്ങള്‍ രേഖപ്പെടുത്തിയ ആറ് ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍(ഡി.ആര്‍.ഡി.ഒ.). സയന്റിസ്റ്റ് ബി, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ തസ്തികകളിലേക്ക് അപേക്ഷിച്ചവരെയാണ് വ്യാജ വിവരങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്ന് അയോഗ്യരാക്കിയത്. 

ഗേറ്റ് സ്‌കോര്‍, എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയിലെ മാര്‍ക്കുകള്‍ അടിസ്ഥാനപ്പെടുത്തി റാങ്ക് നിര്‍ണയിക്കുന്ന തസ്തികയില്‍ തെറ്റായ ഗേറ്റ് സ്‌കോറാണ് ഇവര്‍ രേഖപ്പെടുത്തിയത്. കൂടാതെ സ്‌കോര്‍ കാര്‍ഡില്‍ മാറ്റം വരുത്തി അപ്ലോഡ് ചെയ്തതായും കണ്ടെത്തിയതോടെയാണ് ഇവരെ അയോഗ്യരാക്കിയത്. മൂന്നുവര്‍ഷത്തേക്കാണ് അയോഗ്യത. 

Content Highlights: DRDO debars six candidates for providing wrong details in job application