ന്യൂഡല്‍ഹി: പ്രതിരോധവകുപ്പിന്റെ കീഴിലുള്ള പ്രമുഖ ഗവേഷണസ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) സെന്റര്‍ ഫോര്‍ പേഴ്‌സണല്‍ മാനേജ്‌മെന്റ് (സെപ്റ്റാം) ടയര്‍-2 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. drdo.gov.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. 

ജനുവരി 20-നാണ് ഡി.ആര്‍.ഡി.ഒ സെപ്റ്റാം ടയര്‍-2 പരീക്ഷ നടന്നത്. ടയര്‍-2 പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് ടയര്‍-3 പരീക്ഷയെഴുതാം. ഈ പരീക്ഷയുടെ തീയതി ഡി.ആര്‍.ഡി.ഒ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ടെക്‌നിക്കല്‍ എ തസ്തികയിലെ 351 ഒഴിവുകളിലേക്കാണ് സെപ്റ്റാം പരീക്ഷ നടത്തുന്നത്. 

Content Highlights: DRDO CEPTAM 2020 result announced