ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (DFFCIL) മെയ് 5-നും 8നും നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ത്യൻ റെയിൽവേ എസ് & ടി, ഇലക്ട്രിക്കൽ, സിവിൽ വകുപ്പുകളിൽനിന്ന് വിരമിച്ച പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ ഒരു പാനൽ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ഇന്റർവ്യൂ. രണ്ട് തീയതികളിലായി സി.ജി.എം. /ടിഡിഎൽ, സി.ജി.എം. / ജയ്പൂർ എന്നീ സ്ഥലങ്ങളിൽ വെച്ചായിരുന്നു ഇന്റർവ്യൂ നടത്താൻ ഉദ്ദേശിച്ചിരുന്നത്. നിലവിലെ സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തിലായിരിക്കും ഇന്റർവ്യൂ നടക്കുക. അതുമായി ബന്ധപ്പെട്ട തീരുമാനം പിന്നീട് അറിയിക്കുമെന്ന് അധികൃതർ പറഞ്ഞു.

നിലവിൽ ജൂനിയർ മാനേജർ, എക്സിക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടീവ് എന്നീ വിഭാഗങ്ങളിലേക്ക് DFFCIL അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷാഫോമുകൾ വെബ്സൈറ്റിൽ ലഭ്യമാണ്. മെയ് 23 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. പത്താംക്ലാസ് കഴിഞ്ഞവർക്കും ബിരുദം, ഡിപ്ലോമ, ഐടിഐ, എംബി.എ. പാസായവർക്കും അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ ആയി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുക.

Content highlights :dffcil postponed interview on may fifth and eighth rising covid 19 cases