കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രൊജക്ട് ഡെഫിയുമായി ചേർന്ന് നൂതനാശയങ്ങൾ കൈമുതലായുള്ള വിദ്യാർഥികൾക്കായി രണ്ട് മാസത്തെ വെർച്വൽ പഠനപരിപാടി സംഘടിപ്പിക്കുന്നു. ഡെഫി അക്കാദമി ഫോർ സൊല്യൂഷൻ ഹാക്കിംഗ് അഥവാ ഡാഷ് എന്നതാണ് പരിപാടിയുടെ പേര്.

മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നീതി ആയോഗ്, അങ്കുർ ക്യാപിറ്റൽ, ജെൻ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ ഉപദേശവും ഈ പരിപാടിയിൽ ലഭ്യമാകും.

പഠിതാക്കളുടെ ആവശ്യങ്ങളും അവരുടെ നൂതനാശയങ്ങൾ സഫലീകരിക്കാനുള്ള പ്രത്യേക പരിശീലനവും അടങ്ങുന്ന രണ്ട് വിഭാഗത്തിലാണ് പരിപാടി. താത്‌പര്യമുള്ള വിദ്യാർഥികൾ bit.ly/dash_apply എന്ന വെബ്സൈറ്റ് വഴി ജൂൺ 21 ന് മുമ്പായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://projectdefy.org/dash/എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: Dash program by Kerala Startup Mission