ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് പിന്നാലെ സി.എസ്.ഐ.ആർ നെറ്റ് പരീക്ഷയും മാറ്റിവെക്കാൻ തീരുമാനിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). ജൂലൈ പകുതിയോടെ പരീക്ഷ നടത്താനാണ് എൻ.ടി.എ ഉദ്ദേശിക്കുന്നത്. പരീക്ഷയ്ക്കായി ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല.

'രോഗബാധ മൂലമുണ്ടായ അനിശ്ചിതത്വങ്ങൾ കാരണം സി.എസ്.ഐ.ആർ നെറ്റ് പരീക്ഷ 2021 ജൂലൈ പകുതിയിലേക്കെങ്കിലും മാറ്റിവെയ്ക്കാൻ സാധ്യതയുണ്ട്. ജനങ്ങളെ അപകടത്തിലാക്കുന്ന സാഹചര്യത്തിൽ പരീക്ഷ നടത്താൻ ഞങ്ങൾക്കാകില്ല'- സി.എസ്.ഐ.ആറിന്റെ ഭാഗമായ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് ഗ്രൂപ്പ് ട്വിറ്ററിലൂടെ അറിയിച്ചു.

രാജ്യത്തെ സർവകലാശാലകളിലും കോളേജുകളിലും ജെ.ആർ.എഫ്, അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയ്ക്കായി നടത്തുന്ന പരീക്ഷയാണിത്. വർഷത്തിൽ രണ്ടുതവണ നടത്തുന്ന പരീക്ഷ, കോവിഡ് വ്യാപനത്തെത്തുടർന്ന് 2020-ൽ ഒറ്റത്തവണയാണ് നടത്തിയത്. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ csirnet.nta.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Content Highlights: CSIR NET, NTA likely to hold exam in July, covid-19