ന്യൂഡൽഹി: ജൂണിലെ കമ്പനി സെക്രട്ടറി പരീക്ഷ നിശ്ചയിച്ച തീയതിയിൽത്തന്നെ നടത്തുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ). എങ്കിലും അസാധാരണമായ സാഹചര്യമുണ്ടാവുകയാണെങ്കിൽ വിദ്യാർഥികൾക്കനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്നും ഐ.സി.എസ്.ഐ അറിയിച്ചു.

'ഏത് പ്രതിബന്ധങ്ങൾക്കിടയിലും വിദ്യാർഥികളോടുള്ള ഉത്തരവാദിത്തം നിറവേറ്റാൻ ഇൻസ്റ്റിറ്റ്യൂട്ട് ബാധ്യസ്ഥമാണ്. അതിനാൽത്തന്നെ 2021 ജൂണിൽ പ്രഖ്യാപിച്ച പരീക്ഷ നിശ്ചയിച്ച തീയതിയിൽത്തന്നെ നടത്തും. ഏതെങ്കിലും തരത്തിലുള്ള പ്രതികൂല സാഹചര്യങ്ങളുണ്ടായാൽ വിദ്യാർഥികളുടെ താൽപ്പര്യത്തിനനുസൃതമായ തീരുമാനമെടുക്കും'- ഐ.സി.എസ്.ഐ പ്രസ്താവനയിൽ അറിയിച്ചു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷ നടത്തുമെന്നാണ് നിലവിലെ തീരുമാനം. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഐ.സി.എസ്.ഐ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

Content Highlights: CS exam will be held as per schedule says ICSI