കമ്പനി, ബോര്‍ഡ്, കോര്‍പ്പറേഷനുകളില്‍ അസിസ്റ്റന്റ് നിയമനത്തിനുള്ള വിജ്ഞാപനം രണ്ട് ഘട്ടമാക്കി.ആദ്യം കെ.എസ്.ആര്‍.ടി.സി.സിഡ്‌കോ, ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്.

ഫാമിങ് കോര്‍പ്പറേഷന്‍,യുണൈറ്റഡ്‌ ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, സ്റ്റേറ്റ് ഡ്രഗ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍, പട്ടികജാതി/വര്‍ഗ വികസന കോര്‍പ്പറേഷന്‍, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, ടോഡി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ഈ വിജ്ഞാപനപ്രകാരമാണ് നിയമനം നടത്തുന്നത്.

കെ.എസ്.ഇ.ബി., കെ.എസ്.എഫ്.ഇ. തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള വിജ്ഞാപനം ഇതിന്റെ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കും. സാധാരണ രണ്ട് കാറ്റഗറിക്കും ഒരുമിച്ചാണ് വിജ്ഞാപനം പുറത്തിറക്കി അപേക്ഷ സ്വീകരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി/ കെ.എല്‍.ഡി.ബി /എസ്.എഫ്.സി.കെ. തുടങ്ങിയ കാറ്റഗറിയില്‍ നിയമനം കിട്ടുന്നവര്‍ ജോലി സ്വീകരിക്കുന്നില്ലെന്ന പരാതിയുണ്ട്. അതിനാല്‍ ഈ വിഭാഗത്തില്‍ എന്‍.ജെ.ഡി. ഒഴിവുകളാണ് കൂടുതല്‍. ഇതിന് പരിഹാരമെന്ന നിലയ്ക്കാണ് കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന് രണ്ട് ഘട്ടമായി വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി. തീരുമാനിച്ചത്.

ഒരുമിച്ച് വിജ്ഞാപനം പ്രസിദ്ധീകരിച്ച് പൊതുപരീക്ഷ നടത്തുമ്പോള്‍ ഒരേ അപേക്ഷകര്‍ രണ്ട് പട്ടികയിലും ആദ്യ റാങ്കുകള്‍
നേടുന്ന സ്ഥിതിയുണ്ട്.

Content Highlights: Company / Board Assistant Notification Kerala PSC