ന്യൂഡല്‍ഹി: കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (സി.ജി.എല്‍) പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി). ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങളുടെ പ്രദേശം ഉള്‍പ്പെടുന്ന റീജിയണിന്റെ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ നമ്പറും പാസ്വേര്‍ഡും നല്‍കി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. https://ssckkr.kar.nic.in/-ആണ് കര്‍ണാടക കേരള റീജിയണിന്റെ വെബ്‌സൈറ്റ്. 

ആഗസ്റ്റ് 13 മുതലാണ് പരീക്ഷയാരംഭിക്കുക. നേരത്തെ മേയ് 29 മുതല്‍ ജൂണ്‍ ഏഴ് വരെയാണ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. 7,000-ത്തോളം ഒഴിവുകളിലേക്കാണ് ഇത്തവണ എസ്.എസ്.സി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 2021 ജനുവരി വരെയായിരുന്നു പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസരം. 

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലേയും ഡിപ്പാര്‍ട്ട്‌മെന്റുകളിലേയും ഗ്രൂപ്പ് ബി, സി തസ്തികകളിലെ നിയമനത്തിനായാണ് എസ്.എസ്.സി സി.ജി.എല്‍ പരീക്ഷ നടത്തുന്നത്. മൂന്ന് ഘട്ടമായി നടത്തുന്ന പരീക്ഷയുടെ ആദ്യഘട്ടമാണ് ആഗസ്റ്റ് 13-ന് ആരംഭിക്കുക. 

Content Highlights: Combined Graduate Level Exam Admit card published, SSC