ന്യൂഡൽഹി: കമ്പൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷയുടെ അന്തിമഫലം പ്രഖ്യാപിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി). പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് upsc.gov.in എന്ന വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം.

ഫലം പ്രഖ്യാപിച്ച് 15 ദിവസത്തിനകം വെബ്സൈറ്റിൽ ഉദ്യോഗാർഥികളുടെ മാർക്ക് പ്രസിദ്ധീകരിക്കും. ഇത് 30 ദിവസം വരെ മാത്രമേ വെബ്സൈറ്റിലുണ്ടാകൂ.

നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ലിസ്റ്റ് പ്രകാരം 147 ഉദ്യോഗാർഥികളാണ് പരീക്ഷയിൽ വിജയിച്ചത്. ഇതിൽ 96 പേർ പുരുഷന്മാരും 51 പേർ സ്ത്രീകളുമാണ്. ഇവരുടെ രേഖപരിശോധനയ്ക്കും വൈദ്യപരിശോധനയ്ക്കും ശേഷമാകും അന്തിമഫലം പ്രഖ്യാപിക്കുക.

Content Highlights: Combined Defence Service result released by UPSC