ന്യൂഡല്‍ഹി: 2020-ലെ സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി). upsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ജനുവരി എട്ട് മുതല്‍ 17 വരെയാകും പരീക്ഷ. 

രണ്ട് സെഷനുകളായാണ് പരീക്ഷ നടക്കുക. ആദ്യ സെഷന്‍ രാവിലെ ഒന്‍പത് മണിക്കും രണ്ടാം സെഷന്‍ ഉച്ചയ്ക്ക് രണ്ട് മണിക്കും ആരംഭിക്കും. വിവരണാത്മക പരീക്ഷയാണ്. പരീക്ഷയില്‍ വിജയിക്കുന്നവര്‍ അഭിമുഖത്തിന് യോഗ്യത നേടും. ആകെയുള്ള ഒഴിവിന്റെ രണ്ടിരിട്ടി ഉദ്യോഗാര്‍ഥികളെ അഭിമുഖത്തിനായി ക്ഷണിക്കാറുണ്ട്. 

Content Highlights: Civil services main 2020 admitcard released by UPSC